09:06pm 17 August 2026
NEWS
കർഷക ദിനാചരണത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.
17/08/2026  07:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കർഷക ദിനാചരണത്തിൽ പച്ചക്കറി  തൈകൾ  വിതരണം ചെയ്തു.

കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെയും വൈറ്റില  കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ   കോർപ്പറേഷൻ ഓഫീസിൽ മുന്നിൽ വച്ച് നടത്തപ്പെട്ട കർഷക ദിനാചരണം കൊച്ചി മേയർ അഡ്വ മിനിമോൾ വി.കെ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ വി.ആർ സുധീർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ   പച്ചക്കറി തൈകളുടെ വിതരണം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷാകൃത സുരേഷ് ബാബു നിർവഹിച്ചു. കാർഷികമേഖലയിൽ കഴിവ് തെളിയിച്ച 6 പേരെ  കാർഷിക ദിനത്തിൽ  കൊച്ചി മേയർ ആദരിച്ചു.   നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ടി.കെ അഷ്റഫ്, സീന ടീച്ചർ, ആന്റണി പൈനുതറ, കെ.എ മനാഫ്, അഡ്വ  പി. എം. നസീമ, ജിസ്മി ജെറാൾഡ്, കൊച്ചി നഗരസഭാ സെക്രട്ടറി ഷിബു പി.എസ്,  കൃഷി ഫീൽഡ് ഓഫീസർ അനസ്. പി. എസ്  തുടങ്ങിയവർ ആശംസകൾ  അർപ്പിച്ചു സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img